
പുറപ്പുഴ: കോൺഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പെട്രാൾ ഡീസൽ പാചകവാതക വില വർദ്ധവിനെ തിരെ പുറപ്പുഴ പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരായ, എ.കെ.ഭാസ്‌കരൻ ,മാർട്ടിൻ ജോസഫ് രാജേശ്വരിഹരിഹരൻ, ആൻസി ജോജോ, മിനി ടോമി, സൗമ്യ ബിൽ ജി എന്നിവർ ഉപവാസം അനുഷ്ഠിച്ചു .മണ്ഡലം പ്രിസിഡന്റ് സോമി വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി.പ്രിസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു,ഡീൻ കുര്യക്കോസ് എം. പി. മുഖ്യ പ്രഭാഷണം നടത്തി.
സത്യാഗ്രഹ പന്തലിൽ കെ പി .സി .സി സെക്രട്ടറി തോമസ് രാജൻ , ഡിസിസി സെക്രട്ടറി എൻ ഐ ബെന്നി. ബ്ലോക്ക് പ്രിസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് , ബ്ലോക്ക് വൈ. പ്രിസിഡന്റ് തൂഫാൻ തോമസ്,പുറപ്പുഴ പഞ്ചായത്ത് പ്രിസിഡന്റ് തോമസ് പയറ്റനാൽ ,ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ആൽബട്ട് ജോസ്. ' ഗോപിനാഥൻ നായർ മെമ്പർ ജോർജ്ജ് മുല്ലക്കരി , തോമസ് കുരുവിള എന്നിവർ പ്രസംഗിച്ചു.