തൊടുപുഴ: മൂന്നുദിവസങ്ങളായി തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടന്നു വന്ന 15-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എം. പിഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ നഗരസഭ കൗൺസിലർ ജിതേഷ് , തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, പുരോഗമന കലാ .സംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, വൈസ് പ്രസിഡന്റ് വി.കെ.ബിജു, എൻ. രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ സ്വാഗതവും ജോയിന്റ് . സെക്രട്ടറി എം.എം. മഞ്ജുഹാസൻ നന്ദിയും പറഞ്ഞു. സമാപന ദിവസമായ ഇന്നലെ ഗുജറാത്തി ചിത്രം 'ഹെല്ലാറോ', യും കനേഡിയൻ ചിത്രം 'ഇൻസെന്റീസും ഫ്രഞ്ച് ചിത്രം '1917' എന്നിവ പ്രദർശിപ്പിച്ചു.