തൊടുപുഴ: സി.പി.ഐ.എമ്മിന്റെ അഴിമതി ഭരണത്തിലും വർഗ്ഗീയ ധ്രുവീകരണത്തിലും പ്രതിഷേധിച്ച് നൂറോളം സി.പി..എം പ്രവർത്തകർ രാജിവെച്ച് കോൺഗ്രസ്സിൽ അംഗത്വമെടുത്തു. രാജ്യത്തിന്റെ മതേതരത്വവും ജനാധ്യപത്യവും സംരക്ഷിക്കുവാനും നാടിന് ഗുണകരമായ ഭരണം നടത്തുവാനും കോൺഗ്രസ്സിനും ഐക്യജനാധ്യപത്യ മുന്നണിക്കും മാത്രമെ സാധിക്കുകയുള്ളുയെന്ന് പ്രഖ്യാപനത്തോടെയായിരിന്നു മുൻ സി.പി.എം ലോക്കൽ സെക്രട്ടറി റ്റി.സി സണ്ണിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ അംഗത്വം സ്വീകരിക്കാൻ പ്രകടനമായിയെത്തിയത്‌.യോഗത്തിന് മണ്ഡലം പ്രസിഡന്റ് ജോയി കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.അഡ്വ: ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ മുഖ്യാതിഥിയായി. ജാഫർഖാൻ മുഹമ്മദ്, എൻ.ഐ ബെന്നി, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.