ചെറുതോണി: തടിയംപാട് കുത്തനപ്പിള്ളിൽ സജിയുടെ മീൻ കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. കുളത്തിലുള്ള വലിയ മീനുൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. . ചെറു മീനുകൾ വെള്ളത്തിൽ ചത്തു പൊങ്ങിയതോടെയാണ് സജി സംഭവം അറിഞ്ഞത്. ഇടുക്കി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.