തൊടുപുഴ: എസ്.എൻ.ഡി.പിയോഗംതൊടുപുഴയൂണിയൻ വനിത സംഘം ഗുരുസ്പർശം 2021 എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ നടത്തും.
അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റ് വഴി വനിതാ സംഘം കേന്ദ്ര സമിതിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഇന്ദു സുധാകരൻ വനിതാ ദിന സന്ദേശം നൽകും. തുടർന്ന് പ്രഭാഷണം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ , വൈസ് ചെയർമാൻ ഡോ.കെ.സോമൻ , കൺവീനർ വി.ജയേഷ്, ഷാജി കല്ലാറ, വൈക്കം ബെന്നി ശാന്തി , വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, സെക്രട്ടറി സ്മിത ഉല്ലാസ് തുടങ്ങിയവർ സംബന്ധിക്കും