തൊടുപുഴ: ഡൽഹിയിൽ കർഷകസമരം നൂറ് ദിവസം പിന്നിടുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴയിൽ കർഷകദ്രോഹ കരിനിയമങ്ങളുടെ കോപ്പി കത്തിച്ചു. കർഷകസമര ഐക്യദാർഢ്യകേന്ദ്രത്തിൽ പ്രത്യേകം ആഴികൂട്ടി സമിതി വൈസ് ചെയർമാൻ ടി.ജെ. പീറ്ററിന്റെ നേതൃത്വത്തിലായിരുന്നു കരിനിയമങ്ങളുടെ കോപ്പി കത്തിക്കൽ നടത്തിയത്. കർഷകപ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ എബ്രാഹം അദ്ധ്യക്ഷനായി. എൻ. വിനോദ്കുമാർ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്‌ലം ഓലിക്കൽ, അജയ് പുത്തൻപുരയ്ക്കൽ, ജോസ് ആറ്റുപുറം, കൗസല്യകൃഷ്ണൻ, സിബി സി. മാത്യു, മാത്യു കൊന്നയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.