suseela
മികച്ച വനിതാ സംരംഭകയായ മൂലമറ്റം ഹോമ്‌ലി മിൽസ് ഉടമ സുശീലയെ ആദരിക്കുന്നു

തൊടുപുഴ: അന്തർദേശീയ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അൽ- അസ്ഹർ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസിന്റെയും വിമൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ മികച്ച വനിതാ സംരംഭകയായ മൂലമറ്റം ഹോംലി മീൽസ് ഉടമ സുശീലയെ ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സോമശേഖരൻ ബി. പിള്ള അദ്ധ്യക്ഷത വഹിച്ചു. സെറിൻ. എഫ്, ആനിയമ്മ മാത്യു, ഡോ. രാജു വള്ളത്താനം എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവി ബിനിത വി.എം സ്വാഗതവും മാനേജ്‌മെന്റ് ക്ലബ് കോ ഓർഡിനേറ്റർ നിധിൻ.എസ് നന്ദിയും പറഞ്ഞു.