ബാലഗ്രാം: തേർഡ് ക്യാമ്പ് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 9,10,11 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരരുടെയും ക്ഷേത്രം മേൽശാന്തി ഹരീഷ് ശങ്കരൻ പോറ്റിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 9, 10 തീയതികളിൽ രാവിലെ 4.45 ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യം, 5.15 ന് അഭിഷേകം, 6 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 11 ന് ഉച്ചപൂജ, വൈകിട്ട് 5 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ എന്നിവ നടക്കും. 11 ന് വെളുപ്പിന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യം, 5.15 ന് അഭിഷേകം, 5.45 ന് മഹാഗണപതി ഹോമം, 7 ന് മഹാമൃത്യുഞ്ജയ ഹോമം, 7.30 ന് ഉഷപൂജ, 8 ന് തിരുമുമ്പിൽ പറവയ്പ്പ്, ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് വിശേഷാൽ ധാരവഴിപാട്, 11.45 ന് ശിവപൂജ, അഷ്ടാഭിഷേകം.