തൊടുപുഴ: മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷവും ജനപ്രതിനിധി സംഗമവും നാളെ തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടക്കും. രാവിലെ 10ന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ. 10.30ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ ആമുഖ പ്രഭാഷണം നടത്തും. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി.വി. മനാഫ് അരീക്കോട് പ്രമേയ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് കനിവ് കരുതലിന്റെ സ്പർശം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി പദ്ധതി ഉദ്ഘാടനം ഡോ. സതീഷ് വാര്യർ നിർവഹിക്കും. മൂന്നിന് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും.