ഇളംദേശം : ഇളംദേശം സെന്റ് ജോസഫ് എൽ .പി . സ്‌കൂൾ നവതി ആഘോഷം ഓൺലൈനായി സംഘടിപ്പിച്ചു .വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം നിർവഹിച്ചു .സ്‌കൂൾ മാനേജർ ഫാ .ജേക്കബ് തലാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു ഫാ .റോയി കണ്ണംചിറ മുഖ്യ പ്രഭാഷണം നടത്തി .ഹെഡ്മിസ്ട്രസ് എ .സി .മേരിക്കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു .അസിസ്റ്റന്റ് വികാരി ഫാ .ജോസഫ് കുന്നുംപുറം പ്രതിഭകളെ ആദരിച്ചു .സീരിയൽ താരം സുമേഷ് സുരേന്ദ്രൻ , എ .ഇ .ഒ ഷീബ മുഹമ്മദ് ,പി .ടി .എ .പ്രസിഡന്റ് അനീഷ് ഭാസ്‌കരൻ ,എം .പി .ടി .എ പ്രസിഡന്റ് വിജി ജെയ്‌സൺ ,സ്റ്റാഫ് പ്രതിനിധി ലിന്റോ ജോർജ് ,പൂർവ വിദ്യാർത്ഥി പ്രതിനിധി ജോർജ് ജോസഫ് കുഴിമാക്കൽ ,സ്റ്റാഫ് സെക്രട്ടറി സൗമ്യ .എസ് . ജിഷ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു .