saji
ലോക വനിതാദിനത്തോടനുബന്ധിച്ച് എസ്.എൻ ഡി പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലോക വനിതാ ദിനം ആചരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉത്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: ലോക വനിതാദിനത്തോടനുബന്ധിച്ച് എസ്.എൻ ഡി പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും കുമാരി ഗൗരി സജീവന്റെ ചിത്രപ്രദർശനവും നടത്തി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് അനില സുദർശനൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. നേതൃസ്ഥാനങ്ങളിൽ നിലവിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സംവരണം മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ നൽകുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിലോ പാർലമെന്റ് തിരഞ്ഞെടുപ്പിലോ ഒരു രാഷ്ട്രീയപാർട്ടികളും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തദ്ദേശസ്വയംഭരണ നേതൃത്വത്തിലേയ്ക്ക് എത്തിയ സാരഥികളെയും സംരഭക അവാർഡ് നേടിയ സുധർമ്മ ദേവദാസിനെയും ആദരിച്ചു. തുടർന്ന് ഉല്ലല ഓംകാരേശ്വര ക്ഷേത്രം ആത്മീയ പ്രഭാഷക തങ്കമ്മയമ്മയുടെ പ്രഭാഷണവും നടന്നു. നെടുങ്കണ്ടം യൂണിയന്റ് കീഴിലുള്ള മുഴുവൻ ശാഖകളിലെയും വനിതാസംഘം നേതാക്കൾ പങ്കെടുത്ത യോഗത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ എൻ. ജയൻ, സുരേഷ്‌ കെ.ബി, സജി, ശാന്തമ്മ ബാബു, വനിതാസംഘം സെക്രട്ടറി വിമല തങ്കച്ചൻ, ട്രഷറർ സന്ധ്യ രഘു, ഷിജിമോൾ, മോഹനി ചന്ദ്രൻ, മിനിമധു, സിനി റെനി, സിന്ധു സജീവ്, ഷൈല മണിയന് എന്നിവർ സംസാരിച്ചു.