തൊടുപുഴ: കാപ്പ് തലമറ്റം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 11ന് നടക്കും. രാവിലെ ഗണപതി ഹോമം, അഷ്‌ടാഭിഷേകവും 108 കുടം ജലധാര, വൈകിട്ട് വിശേഷാൽ ദീപാരാധന, ശിവരാത്രി പ്രദക്ഷിണം, രാത്രി 12ന് ശിവരാത്രി പൂജ എന്നിവ നടക്കും. ശിവരാത്രി നാളിൽ മഹാദേവൻ, ശാസ്താവ്, ഗണപതി, പാർവ്വതി എന്നി ദേവതകൾക്ക് ഗോളക സമർപ്പണം നടത്തും.
മുട്ടക്കോഴി വിതരണം
ഉടുമ്പന്നൂർ : കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ 15 ന് രാവിലെ എട്ട് മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കോഡ്‌സിന്റെ ആഫീസിൽ നിന്ന് വിതരണം ചെയ്യും. ആവശ്യമുള്ളവർ 14ന് മുമ്പായി ആഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9496680718, 7306769637.
കൂൺ കൃഷി പരിശീലനം
തൊടുപുഴ: റെഡീമർ സ്വയംസഹായ സംഘം ഏത് പ്രായക്കാർക്കും അനായാസം ചെയ്യാവുന്നതും സബ്സിഡി ലഭിക്കുന്നതുമായ ചിപ്പികൂൺ കൃഷി പരിശീലനം 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ നടക്കും. പ്രവേശനം 10 പേർക്ക്. ഫോൺ: 9349826429.