തൊടുപുഴ:ആദ്യമത്സരത്തിൽ അഡ്വ. ഇ.എം. ആഗസ്തിയുടെ പര്യടന വാഹനം ഖജനാപ്പാറയിലേക്ക് നീങ്ങുകയാണ്. രാജകുമാരിയിലെത്തിയപ്പോൾ പ്രവർത്തകർ പറഞ്ഞു. അങ്ങോട്ട് പോകേണ്ട. സി.പി.എം.ന്റെ കോട്ടയാണ് .രണ്ടോ,മൂന്നോ പ്രവർത്തകർ മാത്രമാണ് നമുക്ക് അവിടെയുള്ളു. പോയാൽ സംഘർഷ മുണ്ടാകും. പിൻ തിരിഞ്ഞില്ല .പ്രചരണ വാഹനം മുന്നോട്ട് പോകാൻ പറഞ്ഞു. ഇവിടെയെത്തിയിട്ടും ആരും വാഹനത്തിൽ നിന്നും ഇറങ്ങുന്നില്ല. എല്ലവരും ഭീതിയുടെ നിഴലിൽ . താൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പ്രംഗവേദിയും, കൊടിയും കാണാനില്ല .തൊട്ടടുത്ത് സി.പി.എം. ഓഫീസുണ്ട് . അവിടെ കയറി ചെന്നു. സെക്രട്ടറിയിരിക്കുന്ന കസേരയിലിരുന്നു. എല്ലാ വരും എഴുന്നേറ്റ് സ്നേഹം പ്രകടിപ്പിച്ചു. സ്റ്റേജും കൊടിയും ആരാണ് അഴിച്ചു കൊണ്ടു പോയതെന്ന് ചോദിച്ചു. അറിയില്ലന്ന് മറുപടി. സെക്രട്ടറിയെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു. സെക്രട്ടറി ആണ്ടവര് വന്നപ്പോൾ കസേരയിൽ ഞാൻ ഇരിക്കുന്നതാണ്കണ്ടത്. ഞങ്ങളുടെ കൊടിയും, സ്റ്റേജും എവിടെയെന്ന് വീണ്ടും ചോദിച്ചു. ഉടനെ സ്റ്റേജ് ഒരുക്കി പ്രസംഗവേദി സജ്ജമാക്കി. അഞ്ച് മിനിറ്റ് പ്രസംഗിച്ച് ശേഷം വോട്ട് ചോദിച്ച് മടങ്ങി. പിന്നീട് എം.എ ൽ.എ ആയപ്പോഴും, അതുവഴി പോകുമ്പോഴും സി.പി.എം.ഓഫിസിൽ പോയി ആണ്ടവരേ അന്വേഷിക്കും. ഇപ്പോഴും ആ സൗഹൃദം കാത്ത് സുഷിക്കുന്നുണ്ട്. 1991-ൽ ഉടുമ്പൻ ചോലയിലെ പ്രചരണരംഗത്തെ അനുഭവം ആഗസ്തി പങ്ക് വെയ്ക്കുകയായിരുന്നു.സി.പി.എം ലെ എം. ജിനദേവനാണ് എതിരാളി. 3050 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലത്തിലെ പല പ്രദേശങ്ങളും സി.പി.എം ന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു. തിരഞ്ഞെടുപ്പും രാഷ്ടീയ പ്രവർത്തനങ്ങളും അന്ന് ദുഷ് കരമായിരുന്നു. പ്രചരണം സമാപിച്ച് മണിക്കൂർ കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ വധിക്കപ്പെട്ടവാർത്ത പുറത്തുവന്നു.ഇത് വലിയ ആഘാതമായിരുന്നു. തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുകയും ചെയ്തു.1996-ൽ സി .പി.എം .നേതാവ് എം.എം.മണിയാണ് എതിരാളി. വോട്ടെണ്ണൽ ദിവസം കൗണ്ടിംഗ് സ്റ്റേഷനിൽ താനും മണിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൃശുരിൽ ലിഡർ കെ.കരുണാകരൻ തോറ്റ വാർത്ത കേട്ടത് .അതും വലിയ സങ്കടമായി.. രാത്രി രണ്ട് മണിയോടെയാണ് ഫലം വന്നത്. 4500 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. പുലർച്ചെ എറണാകുളത്ത് ലിഡറുടെ വസതിയിലെത്തിയ ശേഷമാണ് മണ്ഡലത്തിലേക്ക് പോയത്. 2001-ൽ പിരുമേട്ടിലാണ് മത്സരിച്ചത്. ഉടുമ്പൻചോലയിൽ പ്രചരണം തുടങ്ങാനിരിക്കെയാണ് അപ്രതിക്ഷിതമാറ്റം. എന്റെ ചിത്രം വെച്ച് പോസ്റ്ററും അടിച്ചിരുന്നു. പിരുമേട്ടിലേക്കുള്ള മാറ്റത്തിൽ ബുദ്ധിമുട്ട് അറിയിച്ചെങ്കിലും ഉമ്മൻചാണ്ടി പാർട്ടി തിരുമാനമാണെന്ന്പറഞ്ഞു. ഡെപ്യുട്ടി സ്പിക്കർ സി.എ കുര്യനാണ് എതിരാളി. 4000 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. എം.എൽ.എ ആകുന്നതിന് മുമ്പ് 1978-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കട്ടപ്പന പഞ്ചായത്തിലെ കടമാക്കുഴി വാർഡിൽ നിന്ന് 280 വോട്ടിന് വിജയിച്ചു. പ്രഥമ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അയ്യപ്പൻ കോവിൽ ‌ഡിവിഷനിൽ നിന്നും 550 വോട്ടിൻെറ് ഭൂ രിപക്ഷത്തിൽ വി ജയിച്ച് യു.ഡി.എഫ് പാർലമെൻെറി പാർട്ടി ലിഡറായി . ദീർഘകാലം ഡി.സി.സി പ്രസിഡൻും ,ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറുമായ ആഗസ്തി ഏ.ഐ.സി.സി മെമ്പറും, കട്ടപ്പന അർബൻ ബാങ്ക് പ്രസിഡൻറ്മായി പ്രവർത്തിക്കുന്നു.