തൊടുപുഴ : എച്ച്.ആർ.ഡി.എസ് ഇന്ത്യ സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി. പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. അമ്പിളി അനിൽ ഉദ്ഘാടനം ചെയ്തു. ചിത്രകാരി സ്വപ്ന അഗസ്റ്റ്യനെ മെമൊന്റോ നൽകി ആദരിച്ചു. വനിതകൾക്ക് സ്വയം പ്രതിരോധത്തിനുള്ള കായിക പരിശീലനം മാർഷൽ ആർട്‌സ് ട്രെയിനർ പി.എസ്. രാഹുലിന്റെനേതൃത്വത്തിൽ നടത്തി.ബിന്ദുപ്രകാശ്, സിജു മാത്യു, എസ്.എൽ. രമ്യ, പാർവ്വതി ആർ. കൈമൾ എന്നിവർ പ്രസംഗിച്ചു. '