തൊടുപുഴ: അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി സമത്വം, സാന്ത്വനം, സുരക്ഷ ആയുർവേദത്തിലൂടെ എന്ന സന്ദേശവുമായി ഉജ്ജ്വല 2021 ന് തുടക്കമായി. ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലകൾ തോറും ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ ഉൾപ്പടെ വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പിന്നണി ഗായിക മൃദുല വാര്യർ നിർവ്വഹിച്ചു.ഡോ: സുശീല സജി മുഖ്യാതിഥി ആയിരിരുന്നു..വിവിധ ജില്ലകളിൽ നിന്നും മികവു തെളിയിച്ച വനിത മെഡിക്കൽ ഓഫീസർമാരെ ചടങ്ങിൽ ആദരിച്ചു.അസോസിയേഷൻ സംസ്ഥാന വനിത ചെയർപേഴ്‌സൺ ഡോ:വഹീദ റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: ഉഷ കെ പുതുമന മുഖ്യ പ്രഭാഷണം നടത്തി.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി, ട്രഷറർ ഡോ: പി. ജയറാം , ഡോ: വി.ജി.ജയരാജ് .നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. ഡോ: എം.എസ്. നൗഷാദ് , അസോസിയേഷൻ സംസ്ഥാന ഓഡിറ്റർ ഡോ: എസ്.ഷൈൻ , സംസ്ഥാന വനിത കൺവീനർ ഡോ: ആഷ എസ് എന്നിവർ സംസാരിച്ചു.ഡോ: പ്രീത പി.വി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നല്കി.
ജില്ലയിൽ നിന്നും നെടുങ്കണ്ടം കല്ലാർ ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ മെഡിക്കൽ ഓഫീസർ ഡോ: ആൻസി തോമസ് , വണ്ടൻമേട് ഗവ. ആയുർവേദ ഡിസ്‌പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ: കെ.കെ. ജീന എന്നിവരെയാണ് ആദരിച്ചത്. കൊവിഡ് കാല പ്രവർത്തനങ്ങൾ , പദ്ധതി നിർവ്വഹണം, നേതൃത്വപരമായ മികവുകൾ എന്നിവ പരിഗണിച്ചാണ് ആദരവ് നല്കിയത്.