തൊടുപുഴ: സർക്കാർ ഓഫിസുകളിൽ ബില്ലുകൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ബി.ഐ.എം.എസ് സോഫ്റ്റ് വെയർ സ്ഥിരമായി തകരാറിലാകുന്നതിനെതിരെ എൻ.ജി.ഒ. അസ്സോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രസിഡന്റ് പി.യു.ദിപു . അദ്ധ്യക്ഷനായിരുന്ന യോഗം സംസ്ഥാന ഓഡിറ്റർ സിജു പി.എസ്. ഉദ്ഘാനം ചെയ്തു. ട്രഷറികളുടെ സെർവറും, ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്കും മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ തകരാറിലാകുന്നത് വയോധികരായ പെൻഷൻകാരുൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു സാമ്പത്തിക വർഷാവസാനമായ മാർച്ച് മാസത്തിൽ സ്പാർക്ക്, ബിംസ്, ബാംസ് തുടങ്ങിയ സോഫ്റ്റ് വെയറുകളും ട്രഷറി സെർവറും തകരാറിലായിരിക്കുന്നത് സർക്കാർ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങുന്നതിനും പൊതു ജനങ്ങൾക്ക് സേവനങ്ങൾ സമയത്ത് ലഭിക്കാതിരിക്കുന്നതിനും കാരണമാകുമെന്നതിനാൽ തകരാറുകൾ എത്രയും വേഗം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം അലക്സാണ്ടർ ജോസഫ്, .മാഹിൻ, പള്ളിവേട്ട അനസ് തുടങ്ങിയവർ സംസാരിച്ചു.