മുട്ടം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുട്ടത്ത് കേന്ദ്ര സേന എത്തി. മുട്ടം സ്റ്റേഷനിൽ ഇന്നലെ രാവിലെ എത്തിയ സേന ഉച്ചയോടെ തിരികെ പോയി. അമ്പതോളം അംഗങ്ങൾ ഉൾപ്പെടുന്ന സേനാഗംങ്ങൾ മുട്ടം ടൗൺ പ്രദേശത്തും പെരുമറ്റത്തും റൂട്ട് മാർച്ച് നടത്തി. പെരുമറ്റത്ത് വാഹനങ്ങളും പരിശോധിച്ചു. മുട്ടം എസ് ഐ മുഹമ്മദ് ബഷീർ നേതൃത്വം നൽകി.