കുളമാവ്: കുളമാവ് കല്ലൂപറമ്പിൽ തങ്കച്ചൻ,അനു നിവാസിൽ രാധാകൃഷ്ണൻ എന്നിവരുടെ പുരയിടത്തിന് സമീപത്ത് കൽക്കെട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രദേശവാസികൾ പാമ്പിനെ ഇവിടെ കണ്ടിരുന്നു. ആളനക്കം കേട്ടാൽ പാമ്പ് കൽകെട്ടിലെ പൊത്തിലേക്ക് കയറി പോകുന്ന അവസ്ഥയായിരുന്നു. പ്രദേശവാസികൾ ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല. ഇതോടെ സമീപവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. അവരെത്തിയെങ്കിലും പാമ്പിനെ പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വാവ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വാവ സുരേഷ് പാമ്പിനെ പിടിച്ച് വനം വകുപ്പുദ്യോഗസ്ഥർക്ക് കൈമാറി. പതിനഞ്ചടി നിളവും പതിന്നാല് കിലോ തൂക്കവും ഉള്ള പെൺ രാജവെമ്പാലയെയാണ് പിടികൂടിയത്. പിന്നീട് ഇതിനെ കുളമാവ് വനത്തിൽ തുറന്നു വിട്ടു.