ചെറുതോണി: പിടികിട്ടാപ്പുള്ളിയെ എട്ട് വർഷത്തിന് ശേഷം കഞ്ഞിക്കുഴി പൊലീസ് അറസ്റ്റു ചെയ്തു. 2013ൽ മാരകായുധങ്ങളുപയോഗിച്ച് സുഹൃത്തിനെ വധിക്കാൻ ശ്രമിച്ചശേഷം ഒളിവിൽകഴിയുകയായിരുന്ന മനോജ് (48) നെയാണ് അറസ്റ്റുചെയ്തത്. ഫോൺനമ്പർ ഇടക്കിടെ മാറ്റുകയും പലസ്ഥലങ്ങളിൽ ഹോട്ടലുകളിൽ ജോലിചെയ്ത് ഒളിവിൽകഴിയുകയായിരുന്ന ഇയാളെ തിങ്കളാഴ്ച മുള്ളരിങ്ങാട്ടുനിന്നുമാണ് അറസ്റ്റുചെയ്തത്. സർക്കിൾ ഇൻസ്‌പെക്ടർ സിബിതോമസിന്റെ നിർദ്ദേശാനുസരണം സ്‌ക്വാഡംഗങ്ങളായ എസ്.ഐ ടി.സി റോയിമോൻ, സിവിൽപോലീസ് ഓഫീസർമാരായ രമണൻ, സജീവ്, ജോബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടയത്.