ഇടുക്കി:നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. മാദ്ധ്യമ പ്രവർത്തകർക്കായി കളക്ടറേറ്റിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് നിയമം സംബന്ധിച്ച ശിൽപ്പൊല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കളക്ടറേറ്റിൽ ആരംഭിച്ച മാധ്യമ നിരീക്ഷണ കേന്ദ്രത്തിന്റെ (എം.സി.എം.സി) പ്രവർത്തന ഉദ്ഘാടനവും ചടങ്ങിൽ കളക്ടർ നിർവഹിച്ചു. ശില്പശാലയ്ക്ക് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ ആർ വൃന്ദ ദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, അസിസ്റ്റന്റ് എഡിറ്റർ എൻ.ബി. ബിജു, ജില്ലാ പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ്, എഡിഎം അനിൽകുമാർ എം.പി തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. എംസിഎംസി മാസ്റ്റർ ട്രെയിൻ പി.സി. ജയകുമാർ ക്ലാസുകൾ നയിച്ചു.