ഇടുക്കി: ശുചിത്വ നിലവാരം, സേവനങ്ങളുടെ പുരോഗതി, പൊതുജനങ്ങളുടെ അഭിപ്രായം ,തുടങ്ങിയവ വിലയിരുത്തി നഗരങ്ങൾക്ക് റാങ്ക് നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ കട്ടപ്പന, തൊടുപുഴ നഗരസഭകളുടെ പുരോഗതി സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം. ഇതിനായി സർവ്വേയിൽ 10 ചോദ്യങ്ങളാണുള്ളത്. ഭാഷ തെരഞ്ഞെടുത്ത് ചോദ്യങ്ങൾക്കു അനുയോജ്യമായി ഉത്തരങ്ങൾ രേഖപ്പെടുത്താം. സർവേയിൽ പങ്കെടുക്കുന്നതിനായി https://swachhsurvekshan2021.org/ എന്ന വെബ് പോർട്ടലിലൂടെയോ, SS2021VoteForYourCity എന്ന മൊബൈൽ ആപ്പിലൂടെയോ ടോൾ ഫ്രീ നമ്പറായ 1039 ലൂടെയോ പ്രതികരണങ്ങൾ അറിയിക്കാം. സ്വച്ഛ് സർവേക്ഷൻ സർവേയിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിലൂടെ നമ്മുടെ നഗരസഭകൾക്ക് മികച്ച റാങ്കുകൾ നേടിക്കൊടുക്കുന്നതിനും അതുവഴി ജില്ലക്കും സർവ്വോപരി സംസ്ഥാനത്തിനും അർഹമായ അംഗീകാരം നേടിയെടുക്കുന്നതിനും പങ്കാളികളാകാമെന്നു ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.