മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ തീർത്ഥമലയിൽ വനമേഖലയിൽ മൂന്നാം ദിവസവും കാട്ടുതീ പടർന്ന് പിടിക്കുന്നു. 2018ൽ ഈ മലനിരയിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു. ഇന്നലെ പകൽവേളയിലും വൈകിയും കാട്ടുതീ കത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇത് കാട്ടു തീ അല്ലെന്നും വനമേഖലയിൽ തീ പടർന്നു പിടിക്കാതിരിക്കാൻ സംരക്ഷണം ഒരുക്കുന്ന (കൺട്രോൾഡ്‌ ബേണിങ് ) ഭാഗമായാണ് തീ കത്തിക്കുന്നതെന്ന് കാന്തല്ലൂർറേഞ്ച് ഓഫിസർ പറഞ്ഞു.