ഇടുക്കി: ഹയർ സെക്കന്ററി അദ്ധ്യാപകർ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ തസ്തികയിൽ നിയമിതരായതിനെ തുടർന്ന് നഷ്ടമായ പഴയ ശമ്പള സ്‌കെയിൽ പുനഃ സ്ഥാപിച്ച് നൽകണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ മ്മേളനം
സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ നൂറോളം
ഹയർ സെക്കന്ററി അദ്ധ്യാപകരാണ് ത്രി പ്രതിസന്ധിയിലായത്.ഇവരുടെ ശമ്പളം പ്രമോഷന് മുമ്പ് വാങ്ങിയ തുക തന്നെ ഗ്രെയ്ഡ് ഉൾപ്പടെ നിജപ്പെടുത്തി നൽകണമെന്നും അല്ലാത്തപക്ഷം ഈ ഹെഡ്മാസ്റ്റർമാരെ പഴയ ലാവണത്തിലേക്ക് തിരിച്ചു വിട്ട് ഹയർ സെക്കന്ററി അദ്ധ്യാപകരായി തുടരാൻഅനുവദിക്കണമെന്നും 2011 മുതൽ നിയമിതരായ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരുടെ നിയമനാഗീകാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് പരിഹാരം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.സ മ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നിഷാദ് അഞ്ചനാട്ട് അദ്ധ്യക്ഷനായി. മൻസൂർ.ടി.പി അബൂബക്കർ .സി. ഡോ. ജാക്‌സൺ ദാസ് .ടി സെയ്ദലവി , ദീപ, ജസ്‌ന തുടങ്ങിയവർ പ്രസംഗിച്ചു.