ഇടുക്കി: ജില്ലയിൽ ഇന്നലെ 92 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ആറ് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ചികിത്സയിലായിരുന്ന 70 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1041 പേരാണ് നിലവിൽ കൊവിഡ്- 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.