അറക്കുളം : എം ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം എസ് സി മാത്ത് സിൽ ഒൻപതാം റാങ്ക് നേടിയ അറക്കുളത്തെ ന്യൂസ് പേപ്പർ ഏജന്റ് മുണ്ടു നടക്കൽ ബേബി മിനി ദമ്പതികളുടെ മകൾ ആഷ്ന ബേബിയെ ബിജെപി ആദരിച്ചു.ബി ജെ പി സംസ്ഥാന കമ്മറ്റിയംഗം പി.ഏ വേലുക്കുട്ടൻ പൊന്നാട അണിയിച്ചും, യുവമോർച്ച ജില്ലാ കമ്മറ്റിയംഗം വിജീഷ് വിജയൻ ട്രോഫി നൽകി സ്വീകരിച്ചു.
കർഷകമോർച്ച ജില്ലാ കമ്മറ്റിയംഗം കെ പി മധുസൂധനൻ, യുവമോർച്ച ഇടുക്കി മണ്ഡലം ജന.സെക്ര. അഭിജിത്ത്, ബിജെപി നേതാക്കളായ എം. വി. സിജു, ടി.വി.രാജേന്ദ്രൻ, എസ്.ഹരികൃഷ്ണൻ, ചേന്നാപ്പാറ ശ്രീനിവാസൻ, വി.കെ.രാജൻ, വിജയൻതൂണിയാനി, വിപിൻ, സുനിൽ എന്നിവർ സംസാരിച്ചു.