തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാത്രി ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടാകും. 12ന് രാവിലെ 5.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ പിതൃ നമസ്‌കാര പൂജകൾ എന്നിവ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.