തൊടുപുഴ: രണ്ട് തവണ. രണ്ട് മുന്നണികളിലായി മത്സരം . അപ്പോഴൊക്കെ വിജയിച്ചതിന്റെ അനുഭവങ്ങൾ തോമസ് ജോസഫ് 84-ാം വയസിൽ വീട്ടിലിരുന്ന ഓ‌‌‌ർത്തെടുക്കുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ് വന്ന 1977-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അവിഭക്ത കേരള കോൺഗ്രസിൽ നിന്നാണ് മത്സരിച്ചത്. എം. ജിനദേവനാണ് എതിരാളി. ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെട്ട തന്നെ ജയസാദ്ധ്യത നോക്കിയാണ് മത്സരിപ്പിച്ചത്. എം.എൽ.എ ആയശേഷം വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞാണ് തന്നെ സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം അറിഞ്ഞത് .അഭ്യന്തരമന്ത്രി യായിരുന്നു കെ.കരുണാകരൻ ജയസാദ്ധ്യത രഹസ്യമായി അന്വഷിപ്പിക്കുകയായിരുന്നു. 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് മണ്ഡലത്തിൽ പ്രചരണത്തിൻെറ് പോസ്റ്ററുകൾ ഒട്ടിക്കാനുള്ള ഇടങ്ങൾ കുറവായിരുന്നു. കവലകളിൽ കെട്ടിടങ്ങളും വിരലിൽ എണ്ണവുന്നതേയുള്ളു. ഭിത്തികളില്ലാത്തതിനാൽ ചുവരേഴുത്തും കുറവാണ് .പ്രവർത്തകർ കൂട്ടമായി സ്ഥാനാർത്ഥികളുടെ പ്രസ്ഥാവനകളുമായി വീടുകൾ കയറിയിറങ്ങിയുള്ള പ്രചരണമാണ് നടത്തിരുന്നത്. .റോഡുകളില്ല, മൺ പതകളുംഒറ്റയടി പാതകളുമാണ് ഉണ്ടായിരുന്നത്.മണ്ഡലത്തിലെ അയ്യപ്പൻ കോവിലിൽ നിന്നും ചിന്നക്കനാൽ വരെ എത്താൻ 156 കിലോമീറ്റർ വേണമായിരുന്നു. പൊടി പറത്തി സ്ഥനാർത്ഥിയുടെ പ്രചരണ വാഹനം പോകുന്ന വഴി നീളെ കൈവീശിയും സ്ഥാനാർത്ഥിയെ കാണാനും പഴയ കാലത്ത് ജനപങ്കാളിത്തം ഏറെയുണ്ടായിരുന്നു. രാജകുമാരിയിൽ പ്രചരണ വേദിയിൽ കയറി ചെന്ന് ജിനദേവനുമായി സൗഹൃദം പങ്കിട്ടു. 1980-ൽ മുന്നണിയും എതിരാളിയും മാറി. 1979-ൽ കേരള കോൺഗ്രസ് പിളർന്നു. മാണിയും ജോസഫും വേർ പിരിഞ്ഞു .ആൻറണി കോൺഗ്രസും ഇടതു മുന്നണിക്കെപ്പമായി. സിറ്റിംഗ് എം.എൽ.എ ആയ താൻ വീണ്ടും കുതിരചിഹ്നത്തിൽ എൽ.ഡി.എഫിൽ നിന്ന് ജനവിധി തേടി. യു.ഡി.എഫിലെ പച്ചടി ശ്രീധരനായിരുന്നു എതിരാളി . 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.ടി.ഡി.സി ചെയർമാൻ, കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്, കേരള സ്റ്ററ്റ് കോ.ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ജില്ലാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ,കട്ടപ്പന പ്രിഡിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ,കട്ടപ്പന നാഷ്ണൽ ലൈബ്രറി പ്രസിഡൻ് , കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.