തൊടുപുഴ: നൻമകലാസാഹിത്യവേദി വനിതാവിഭാഗം നൻമ സ്ത്രീശക്തിയുടെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സംഗമവും ആദരിക്കലും 12ന് രാവിലെ 10ന് മുരിക്കാശ്ശേരി സ്‌നേഹമന്ദിരം ഓഡിറ്റോറിയത്തിൽ നടത്തും.
നൻമസ്ത്രീ ശക്തി ജില്ലാ പ്രസിഡന്റ് പാർവ്വതി ഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഷൈല ബെന്നി ഉദ്ഘടനം ചെയ്യും.സ്ത്രീ സുരക്ഷയ്ക്ക് നേതൃത്വം നൽകി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച പടമുഖം സ്‌നേഹമന്ദിരം അസി. ഡയറക്ടർ ഷൈനി രാജു, ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി റോസകുട്ടി എബ്രാഹം എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു. 25 വനിതകളെയും യോഗത്തിൽ ആദരിക്കും. തുടർന്ന് വനിതകളുടെ വിവിധകലാപരിപാടികളും മജീഷൻ ഷിബുമോൻ പത്തനംതിട്ടയുടെ മാജിക് ഷോയും നടക്കും.
യോഗത്തിൽ സ്‌നേഹമന്ദിരം ഡയറക്ടർ വി.സി. രാജു, നൻമകലാസാഹിത്യവേദി സംസ്ഥാന ഭാരവാഹികളായ മാത്യൂസ് കമ്പളികണ്ടം, അജിത രാജൻ, ജോർജ് അമ്പഴം, കെ.കെ. ഷാജി, റോബർട്ട് ജോൺ, ഷീബ ഷിന്റോ, ബിന്ദുകുട്ടപ്പൻ, സൂസമ്മ ഫ്രാൻസീസ്, സ്‌നേഹ കരിമ്പൻ, ജോസുകുട്ടി വാണിയപ്പുര തുടങ്ങിയവർ സംസാരിക്കും.