ചെറുതോണി: കീരിത്തോട് ശിവപാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ആരംഭിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി ഡോ ഷിബു ഗുരു പദം തൃക്കൊടിയേറ്റ് കർമം നിർവ്വഹിച്ചു.
ക്ഷേത്രം മേൽശാന്തി തെക്കേടത്ത് ഗോപൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രസന്നിധിയിൽ നടന്ന സമ്മേളനത്തിൽ എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകി.
ഇന്ന് രാവിലെ 5 30 ന് പള്ളിയുണർത്തലോടുകൂടി ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും6 30 ന് ഗണപതി ഹോമം
കലശാഭിഷേകംഉച്ചപൂജ.വൈകിട്ട് 5 30 ന് ഘോഷയാത്ര
6 30 ന് ദീപാരാധന രാത്രി 9 30 ന് ആറാട്ട് പുറപ്പാട്
10 മണിക്ക് ഗാനമേള മംഗള പൂജ