തൊടുപുഴ: റോഡിന്റേയും പാലങ്ങളുടേയും ഓടകളുടേയും നവീകരണങ്ങൾ ' ജനത്തിന് ' വേണ്ടി എന്നാണ് പറയുന്നത്. എന്നാൽ ചില നവീകരണങ്ങൾ ജനത്തിനെ പരമാവധി കഷ്ടപ്പെടുത്തിയും ദുരിതപ്പെടുത്തിയുമാണ് പണികൾ അവസാനിക്കുന്നതും. തൊടുപുഴ - മൂലമറ്റം റൂട്ടിൽ ഒളമറ്റം പരീക്കണ്ണിക്ക് സമീപത്തും കാഞ്ഞാർ കൂവപ്പള്ളി ജംഗ്ഷന് സമീപത്തും എന്നിങ്ങനെ രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന നവീകരണ പ്രവർത്തികൾ ഇത്തരത്തിലുള്ളതാണ്.

രണ്ട് സ്ഥലങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡിന് കുറുകെ കലുങ്ക് നവീകരണമാണ് നടക്കുന്നത്.ഒളമറ്രം പരീക്കണ്ണി ഭാഗത്ത്പണികൾ ആരംഭിച്ചിട്ട് ഒരു മാസമായി.കാഞ്ഞാറിൽ കഴിഞ്ഞ ആഴ്ചയുമായി.പരീക്കണ്ണിയിൽ റോഡ് ഒരു ഭാഗം താഴ്ത്തി മുകളിലൂടെ കോൺക്രീറ്ര് ചെയ്തു.കഴിഞ്ഞ ദിവസം മറു ഭാഗത്ത് റോഡ് കുഴിച്ചു,കാഞ്ഞാറിൽ പണികൾ ആരംഭിച്ചതേയുളളു.ഇവിടെ റോഡിൻ്റ്റെ രണ്ട് വശവും കുഴിച്ച് കോൺക്രീറ്ര് ചെയ്യാനുണ്ട്.രണ്ട് സ്ഥലത്തും റോഡ് കുത്തിപ്പൊളിച്ചതോടെ ഇത് വഴി വാഹന യാത്ര ഏറെ കഷ്ടത്തിലുമായി.ഒരു ഭാഗം കുത്തിപ്പൊളിച്ചതോടെ മറു ഭാഗത്തൂടെ മാത്രമാണ് വാഹനങ്ങളെ കടത്തി വിടുന്നത് എന്നതിനാൽ രണ്ട് സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.ഏറെ സമയം കാത്ത് നിന്നാലാണ് വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കു.ചിലപ്പോഴെല്ലാം രണ്ട് സ്ഥലങ്ങളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ കടന്ന് വന്ന് റോഡിൽ കുടുങ്ങുന്നുമുണ്ട്ഇതേ തുടർന്ന് വാഹനങ്ങളിലെ യാത്രക്കാർ തമ്മിൽ മിക്കപ്പോഴും വാക്കേറ്റങ്ങളും പതിവാണ്.പരീക്കണ്ണി ഭാഗത്ത് നവീകരണം ഒരു മാസം കൊണ്ട് പൂർത്തീകരിക്കുമെങ്കിലും കാഞ്ഞാറിൽ രണ്ട് മാസം കൊണ്ടാണ് വേണ്ടി വരും.ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇത് വഴി നിത്യവും കടന്ന് പോകുന്നത്.ഗതാഗത നിയന്ത്രണത്തിന് ചില സമയങ്ങളിൽ മാത്രമേ പൊലീസിന്റെ സേവനം ഇവിടങ്ങളിൽ ലഭിക്കുന്നത്.