തൊടുപുഴ: കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വൈറൽ ആയ 'മാസ്‌ക്കാണ് പ്രധാനം' എന്ന സന്ദേശ ചിത്രം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ ആകർഷിക്കുകയും മികച്ച പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തു. ബോംബെ ഇന്ത്യൻ ഇന്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനവും തിരുവനന്തപുരം മീഡിയ സിറ്റി ഇന്റർ നാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി അവാർഡും നേടി. ബാംഗ്ലൂർ ഇന്റർ ഫിലിം ഫെസ്റ്റിവൽ, കൊച്ചിൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഫൈനൽ റൗണ്ടിലേക്കും യോഗ്യത നേടി. ആരോഗ്യ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, പൊലിസ് അധികാരികൾ ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവരുടെയൊക്കെ മികച്ച പ്രശംസയും പ്രതികരണവുമൊക്ക നേടിയ ചിത്രം സോഷ്യൽ മീഡിയയിലും തരംഗമായിരുന്നു. സിജോ ജോസഫ് മുട്ടം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഐവിൻ ഫിലിംസും ജോസ് കുന്നുംപുറവും ചേർന്നാണ് നിർമ്മിച്ചത്. ഛായാഗ്രഹണവും എഡിറ്റിംഗും ലിന്റോ തോമസ്, പാശ്ചാത്തല സംഗീതം അരുൺ കുമാരൻ, പ്രൊജക്റ്റ്‌ ഡിസൈനെർ ഷറഫ് കരൂപ്പടന്ന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ്, ക്രീയേറ്റിവ് സാപ്പാർട്ട് ബിനു ഈ പി, കലാസംവിധായകർ സാബു കുഞ്ഞപ്പൻ - മോഹൻ പുറപ്പുഴ, ഡിസൈൻ ഡെൽവിൻ വർഗീസ്‌, മെയ്ക്കപ്പ് സാബു , വസ്ത്രാലങ്കാരം ഷാജഹാൻ, പ്രൊഡക്ഷൻ കൺട്രോളർ ജെയ്സൺ കാഞ്ഞാർ. ഇതിന്റെ വിജയത്തെ തുടർന്ന് ഒരു സിനിമ അണിയിച്ചൊരുക്കാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ അണിയറക്കാർ.