തൊടുപുഴ: ഇടുക്കിയിൽ വാക്‌സിൻ എടുക്കാനായി സൗകര്യം ഒരുക്കിയിരിക്കുന്നത് 42 ആശുപത്രികളിൽ. 27 സർക്കാർ ആശുപത്രികളിലും 15 സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനെടുക്കാൻ സൗകര്യമുള്ളത്. ഒരു സ്വകാര്യ ആശുപത്രി കൂടി ഉടൻ ഈ ലിസ്റ്റിൽ വരും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപ ഫീസ് ഈടാക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്.

സർക്കാർ മേഖല
ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, അറക്കുളം പി.എച്ച്‌.സി, രാജാക്കാട് സി.എച്ച്‌.സി, ചിത്തിരപുരം സി.എച്ച്‌.സി, കൊന്നത്തടി എഫ്.എച്ച്‌.സി, വണ്ണപ്പുറം പി.എച്ച്‌.സി, ഉപ്പുതറ സി.എച്ച്.സി, വണ്ടൻമേട് സി.എച്ച്‌.സി, കുമളി എഫ്.എച്ച്‌.സി, കഞ്ഞിക്കുഴി എഫ്.എച്ച്‌.സി, കരിമണ്ണൂർ, മറയൂർ സി.എച്ച്‌.സി, മുട്ടം സി.എച്ച്‌.സി, ദേവികുളം സി.എച്ച്‌.സി, വാത്തിക്കുടി സി.എച്ച്‌.സി, പുറപ്പുഴ സി.എച്ച്‌.സി, വണ്ടിപ്പെരിയാർ സി.എച്ച്‌.സി, ഉടുമ്പഞ്ചോല എഫ്.എച്ച്‌.സി, കാഞ്ചിയാർ എഫ്.എച്ച്‌.സി, ദേവിയാർ കോളനി പി.എച്ച്‌.സി, ശാന്തൻപാറ പി.എച്ച്‌.സി, പെരുവന്താനം എഫ്.എച്ച്‌.സി.


സ്വകാര്യ മേഖല
മൂലമറ്റം ബിഷപ് വയലിൻ ആശുപത്രി, മുതലക്കോടം ഹോളി ഫാമിലി, തൊടുപുഴ സഹകരണ ആശുപത്രി, എം.എം.ടി മുണ്ടക്കയം, തൊടുപുഴ സെന്റ് മേരീസ്, തൊടുപുഴ ചാഴികാട്ട്, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി, അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി, അടിമാലി എം.എസ്.എസ് ഐക്യു ആർ.ആർ.എ, വണ്ണപ്പുറം ബാവാസ് അർച്ചന, നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ്, മൂന്നാർ ടാറ്റാ ജി.എച്ച്, തൊടുപുഴ ഫാത്തിമ ഐ ക്ലിനിക്ക്, തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജ്, മുരിക്കാശേരി അൽഫോൺസാ ആശുപത്രി.