തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുളളരിങ്ങാട് വെളളക്കയം കുമ്മക്കുളമ്പ് ആദിവാസി കോളനി പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷങ്ങൾ പൊടിച്ച് നടപ്പാക്കിയ പദ്ധതി പെരുവഴിയിൽ.വനം വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിച്ചത്.കുടിവെള്ള ക്ഷാമം നേരിടുന്ന കോളനി നിവാസികൾക്കായി പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.പദ്ധതിക്ക് വേണ്ടി വെള്ളക്കയം അംഗൻവാടി വളപ്പിൽ വലിയ കിണർ നിർമ്മിച്ച് മോട്ടോർ സ്ഥാപിക്കുകയും പുത്തൻപുരയ്ക്കൽ ബാലകൃഷ്ണൻ വിട്ടു നൽകിയ സ്ഥലത്ത് സംഭരണി പണിയുകയും ചെയ്തിരുന്നു.തുടർന്ന് വീടുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിനായി പൈപ്പുകളും സ്ഥാപിച്ചു. എന്നാൽ പമ്പിഗ് ആരംഭിച്ചതോടെ നിർമ്മാണത്തിലെ അപാകത കാരണം വിവിധ സ്ഥലങ്ങളിലെ പൈപ്പുകൾ പൊട്ടി.ഇതോടെ പമ്പിങ്ങ് അവസാനിപ്പിച്ചു.
നിർത്തിയ പമ്പിങ്ങ് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ല.അതോടെ ഏറെ കൊട്ടി ഘോഷിച്ച് ആരംഭിച്ച വനം വകുപ്പിന്റെ വെള്ളക്കയം കുടിവെള്ള വിതരണ പദ്ധതിയുടെ തുടക്കവും ഒടുക്കവും ഒരുമിച്ചായി.
അധികൃതർ
തിരിഞ്ഞ് നോക്കുന്നില്ല.....
വനം വകുപ്പ് അറിയാൻ വയ്യാത്ത പണിക്ക് പോയതാണ്പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് പ്രദേശ വാസികൾ പറയുന്നു.വനം വകുപ്പ് അധികൃതർക്ക് നിലവിലുളള അവരുടെ പണികൾ പോലും പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോളനിക്കാരെ വെളളം കുടിപ്പിക്കാൻ വനം വകുപ്പ് അധികൃതർ എടുത്ത് ചാടിയതിന്റെ ലക്ഷ്യം സംബ്ന്ധിച്ച് അടക്കം പറച്ചിലാണ് പഞ്ചായത്ത് പ്രദേശ വാസികൾ ഒന്നടങ്കം. പദ്ധതി ആരംഭിച്ചാൽ തുടർ പ്രവർത്തനം എപ്രകാരം മുന്നോട്ട് പോകും എന്നതും അരംഭത്തിലെ ആശങ്കയുണ്ടായിരുന്നു.പദ്ധതി തുടക്കത്തിലെ സ്തംഭിച്ചെങ്കിലും പുനരാരംഭിക്കാൻ അധികൃതർ ഒരു നടപടിയും സ്വകരിക്കുന്നുമില്ല.പതിനഞ്ചിലേറെ വർഷങ്ങൾ പിന്നിടുമ്പോഴും വെള്ളക്കയം സെറ്റിൽ മെന്റ് കോളനി പ്രദേശ വാസികൾ കടുത്ത വേനലിൽ ഓലികളേയും നിരുറവകളേയും തേടി അലയുന്ന അവസ്ഥയാണ് നില നിൽക്കുന്നതും.വേന ൽ ആരംഭിച്ചതോടെ ദൂര സ്ഥലങ്ങളിൽ നിന്ന് തലച്ചുമടായി വെള്ളം എത്തിച്ചാണ് ദിവസങ്ങൾ കഴിച്ച് കൂട്ടുന്നതും.പഞ്ചായത്തിനോ ജലനിധിക്കോ കൈമാറി പദ്ധതി പുനരുദ്ധരിക്കാൻ ആരും താല്പര്യപ്പെടുന്നുമില്ല.ലക്ഷങ്ങൾ തുലച്ച പദ്ധതിയിലെ ക്രമക്കേട് സംബ്ബന്ധിച്ച്അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടികളായില്ല എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.