തൊടുപുഴ:ഇടതുപക്ഷ ജനാധിപത്യ മുന്നണി തൊടുപുഴ നിയോജക മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ കെ ഐ ആന്റണിയുടെ തിരഞ്ഞടുപ്പ് പ്രചരണാർത്ഥമുള്ള കൺവൻഷൻ ഇന്ന് തൊടുപുഴയിൽ ചേരും. തൊടുപുഴ പഴയ ബസ് സ്റ്റാന്റ് മൈതാനാത്ത് ചേരുന്ന കൺവെൻഷൻമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.സ്ഥാനാർത്ഥി കെ ഐ ആന്റണി, റോഷി അഗസ്റ്റിൻ എം. എൽ. എ ,സിപി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി,സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ പി സി ജോസഫ് എക്‌സ് എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി മത്തായി,എൻസിപി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എം എം സുലൈമാൻ, എൽജെഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, സി ജയകൃഷ്ണൻ (കേരള കോൺഗ്രസ് സ്‌കറിയ), കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് കെ കെ ഭാസ്‌കരൻ, പോൾസൺ മാത്യു (കേരള കോൺഗ്രസ് ബി), ജനതാദൾഎസ് നിയോജക മണ്ഡലം പ്രസിഡന്റ് പി പി അനിൽകുമാർ എന്നിവർ പങ്കെടുക്കും.