കോടിക്കുളം :സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കോടിക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം നാളെ കോടിക്കുളം സെന്റ് മേരിസ് എൽ .പി .സ്‌കൂളിൽ ചേരുമെന്ന് പ്രസിഡന്റ് ടി .വി .ബെന്നി .സെക്രട്ടറി ടി .കെ .ബാബു എന്നിവർ അറിയിച്ചു . രാവിലെ 10 .30 നു ചേരുന്ന യോഗം കോടിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ടി .വി .സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും .ടി .വി .ബെന്നി അദ്ധ്യക്ഷത വഹിക്കും .ബ്ലോക്ക് പ്രസിഡന്റ് എം .ജെ .ലില്ലി ,വി .എം .ജോസ് ,പി .എൻ .ഫിലിപ്പ് ,തോമസ് .ജെ .കാപ്പൻ ,കെ .ടി .ഏലിക്കുട്ടി ,കെ .ശശിധരൻ ,ടി .ജെ .കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിക്കും .