തൊടപുഴ: തൊടുപുഴ താലൂക്ക് എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടത്തും. തൊടുപുഴ കോതായിക്കുന്ന് ബൈപ്പാസ് റോഡിലാണ് പുതിയ മന്ദിരത്തിന്റെ പണി പൂർത്തിയായിരിക്കുന്നത്. 1981 ൽ പ്രവർത്തനമാരംഭിച്ച സൊസൈറ്റി ഇപ്പോൾ ക്ലാസ്സ് 1 'എ' ക്ലാസ്സ് സംഘമായി വളർന്നു കഴിഞ്ഞു. രണ്ട് നിലകളിലായി എല്ലാവിധ സജ്ജീകരണങ്ങളോടുകൂടി പണി പൂർത്തിയാക്കിയ മന്ദിരത്തിൽ അദ്ധ്യാപകർക്കാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കിയിട്ടുണ്ട്. സാധാരണ വായ്പ, ക്യാഷ് ക്രെഡിറ്റ് ലോൺ, ഷോർട്ട് ടേം ലോൺ, എമർജൻസി ലോൺ, ഫെസ്റ്റിവൽ ലോൺ, കമ്പ്യൂട്ടർ ലോൺ, ഗോൾഡ് ലോൺ തുടങ്ങിയ നിരവധി വായ്പാ പദ്ധതികളിലൂടെ 50 ലക്ഷം രൂപ വരെയുള്ള സഹകാരികളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിൽ സംഘം വളർന്നിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള ചിട്ടികളും സഹകാരികൾക്കായ് നടത്തുന്നുണ്ട്. സംഘം പ്രസിഡന്റ് ബിജോയ് മാത്യു, സെക്രട്ടറി ഷിന്റോ ജോർജ്ജ്, ബോർഡ് മെമ്പർമാരായ ബിന്ദു ജോസഫ്, ജോയ്‌സ് മാത്യു, ജോബിൻ ജോസ്, സോഫിയാമ്മ ജോസ്, ബിബിറ്റ് ലൂക്കാച്ചൻ, ആൻസി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.