ഇടുക്കി: നിലവിലുള്ള 1003 ബൂത്തുകളോടൊപ്പം 289 ഓക്‌സിലറി ബൂത്തുകൾ ചേർന്ന് ഇക്കുറി 1292 പോളിങ് ബൂത്തുകൾ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നിയമസഭാതിരഞ്ഞെടുപ്പിൽ ഉണ്ടാകുക യെന്ന് ജില്ലാകളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ജില്ലയിലെ ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലെ 193 ബൂത്തുകൾ, ദേവികുളം 195, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203 എന്നിവ ഉൾപ്പെടെ 1003 ബുത്തുകളാണ് ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ 1000 വോട്ടർമാരിൽ കൂടുതൽ വരുന്ന ബൂത്തുകളെ വിഭജിച്ച് ഓക്‌സിലറി ബൂത്തുകൾ രൂപീകരിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഉടുമ്പഞ്ചോല 39, ദേവികുളം 59, തൊടുപുഴ 55, ഇടുക്കി 78, പീരുമേട് 58 എന്നിവയിലായി 289 ഓക്‌സിലറി ബൂത്തുകൾ അധികമായി വിന്നിട്ടുണ്ട്.