ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വരണാധികാരികളിൽ നിന്നും യോഗം, മൈക്ക് ഉപയോഗം, മുതലായവക്കുള്ള അനുവാദം ലഭ്യമാകുതിനുള്ള അപേക്ഷ www.suvidha.eci.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം ഓലൈൻ ആയി നൽകാം. സ്ഥാനാർത്ഥികൾ, അവർ ചുമതലപ്പെടുത്തിയവർ, പാർട്ടി ഏജന്റ് എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അപേക്ഷകൾ ഓലൈൻ ആയി മാത്രമേ നൽകാൻ സാധിക്കുള്ളു.
പൊതുസ്ഥലങ്ങളിൽ യോഗം ചേരൽ, മൈക്ക് ഉപയോഗം, താത്കാലിക പാർട്ടി ഓഫീസ് തയ്യാറാക്കൽ, പ്രചാരണ വാഹന ഉപയോഗം, ജാഥകൾ എന്നിവക്കുള്ള അനുമതിക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. പോലീസിൽ നിന്നും ഇതിനായി നൽകുന്ന എൻഒസി ഓലൈൻ ആയി നൽകും. വരണാധികാരി ഓലൈൻ ആയി അനുമതി നൽകുന്ന മുറക്ക് അപേക്ഷകർക്ക് അത് www.suvidha.eci.gov.in വഴി ഡൗൺലോഡ് ചെയ്യാം.