തൊടുപുഴ: ജില്ലയിൽ മൂന്നിടങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നറിയാം.കെ.പി.സി. സി ഇന്നാണ് കോൺഗ്രസ് സ്ഥാസ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളിൽ തൊട്ടുപുഴ, ഇടുക്കി സീറ്റുകൾ കേരള കോൺഗ്രസ് (എം) നും പീരുമേട്, ഉടുമ്പൻചോല, ദേവികുളം സീറ്റുകൾ കോൺഗ്രസിനുമാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മുൻ എം.പിയും എറണാകുളം തൃക്കാക്കര എം എൽ . എ യുമായ പി.ടി. തോമസിന്റ പേര് പീരുമേട്ടിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം പി.ടി.തോമസ്സിനോടുത്ത കേന്ദ്രങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിദ്ധീകരിക്കുമ്പോൾ ചിത്രം വ്യക്തമാകും. യു.ഡി.എഫിലെ ഘടകകക്ഷിയായകേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി കളെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എൽ. ഡി. എഫ് ഉടുമ്പൻ ചോല. ഇടുക്കി, പീരുമേട്, തൊടുപുഴ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും അവർ പ്രചരണം ആരംഭിക്കുകയും ചെയ്തു. യു. ഡി. എഫ് സ്ഥാനാർത്ഥി ആരെന്ന റിഞ്ഞശേഷമേ ദേവികുളത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുള്ളു. തമിഴ് ഭൂരിപക്ഷ മേഖല യായ ദേവികുളത്ത് ജാതിയമായ പരിഗണനകൾ കൂടി കണക്കിലെടുക്കുന്നതിനാണ് സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിക്കാതിരിക്കുന്നത്.