തൊടുപുഴ :മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.പി ഗോപിനാഥ് അനുസ്മരണ സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി ഗോപിനാഥ് സ്മാരക പത്രപ്രവർത്തക അവാർഡ് ദീപിക ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പിന് കൈമാറി.യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻശിധരൻ കണ്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ സി.സമീർ എന്നിവർ സംസാരിച്ചു.