അടിമാലി: ഓട്ടോക്കാരുടെ ജീവിതം മിന്നി മറയുന്ന 'ഞാൻ ഓട്ടോക്കാരൻ' എന്ന ആൽബം 14 ന് വൈകിട്ട് 7 ന് അടിമാലി വ്യാപാർ ഹാളിൽ റീലീസ് ചെയ്യുമെന്ന് ആൽബത്തിന്റെ സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അടിമാലി ടൗണിലെ ഓട്ടോ റിക്ഷ തൊഴിലാളികളാണ് ആൽബത്തിൽ പ്രധാനമായും പ്രവർത്തിച്ചിരിക്കുന്നത്.അടിമാലി ടൗണിലുളള ഓട്ടോ റിക്ഷകളുടെ പേരുകൾ മുഴുവനായും ഉപയോഗിച്ചാണ് ഇതിലെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .,സംവിധായകൻ ഡാനിയേൽ ജോൺ.അസ്സോസിയേറ്റ് ഡയറക്ടർ :ഷിബു കൃഷ്ണ,ബിജു ജോൺ,ഷിനോജ് മാത്യു,അഭിജിത്ത് ഗോപി, ഇല്ലാസ്‌ഐഡിയ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.