ചെറുതോണി : വനംവകുപ്പിലെ സാമ്പിൾ പ്ലോട്ട് സർവ്വേ ഉൾപ്പെടെയുള്ളവ പതിറ്റാണ്ടുകളായി കർഷകർ കൃഷിചെയ്തുവരുന്ന ഭൂമിയിൽ നിന്നും കുടിയിറക്കാൻ നടക്കുന്ന നീക്കങ്ങൾ ആണെന്ന് മലനാട് കർഷക രക്ഷാസമിതി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി ജെ ഒഴുകയിൽ. ചെറുതോണിയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതിചെയ്യാത്തതും ബബർസോൺ പ്രഖ്യാപനം പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം തുടങ്ങി കർഷകദ്രോഹ നടപടികൾ മലയോരത്തിന്റെ അവകാശികളായ കർഷകരോടും ഇടുക്കിയിലെ ജനങ്ങളോടും കാട്ടുന്ന വഞ്ചനയും വെല്ലുവിളിയുമാണെന്നും സമിതി കുറ്റപ്പെടുത്തി. വി.വി മാണി അദ്ധ്യക്ഷത വഹിച്ചു. രാജു സേവ്യർ, ജോസ് ശൗര്യംമാക്കൽ, അപ്പച്ചൻ ഇരുവേലിക്കൽ, വക്കച്ചൻ ചേറ്റാനിയിൽ, ഷാജി തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു