തൊടുപുഴ: ആരോഗ്യ വകുപ്പ് തൊടുപുഴ റോട്ടറി ക്ലബുമായി സഹകരിച്ച് ന്യൂമാൻ കേളേജ് ഓഡിറ്റോറിയത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായി സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. നാലായിരത്തോളം യുണിറ്റുകളാണ് നൽകുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുരേഷ് വർഗിസ് അറിയിച്ചു..തൊടുപുഴ റോട്ടറി ക്ളബ് പ്രസിഡന്റ് ഡോ.സതീഷ് ധന്യന്തരിയുടെ നേതൃത്വം നൽകി. ക്യാമ്പ് ഇന്ന് സമാപിക്കും.. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ എത്തുന്ന എല്ലാവർക്കും കൗഡറിൽ എത്തി നേരിട്ട് രജിസ്‌ട്രേഷൻ നടത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കാവുന്നതാണ്.ആധാർ കാഡ് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡുമായി എത്തിയാൽ സൗജന്യമായി കുത്തിവെപ്പ് എടുക്കാവുന്നതാണ്‌.