മ്രാല: കുടയത്തൂർ ഗവ: ഹയർ സെക്കന്ററി എൻ സി സി കേഡറ്റിന്റെ നേതൃത്വത്തിൽ മ്രാല കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ ശുചീകരിച്ചു. ദേശീയതലത്തിൽ എൻ സി സി ആവിഷ്കരിച്ച ക്ലീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. എൻ. സി .സി ഓഫീസർ ലെഫ്: ഡോ: എൻ ഷിബു, കേഡറ്റുമാരായ അമലു ജയിംസ്, ആര്യ വി ജി, ദേവിക രാജേഷ്, ശീതൾ സി ടോം, ജിത്ത് എം സജി, സച്ചു സാജു, കാർത്തിക് മുരളി എന്നിവർ നേതൃത്വം നൽകി.