
തൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17ലെ സർവകക്ഷിയോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിലാകമാനം നിർമ്മാണ നിരോധനം ബാധകമാക്കിയതിൽ പ്രതിഷേധിച്ച് 26ന് ഇടുക്കിയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.