കട്ടപ്പന : കോവിൽമല രാജാവ് രാമൻ രാജമന്നന്റെ അനുഗ്രഹം തേടി ഇടുക്കിയിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ എത്തി.തിരഞ്ഞെടുപ്പ് പര്യടനത്തിന് മുന്നോടിയായായാണ് സന്ദർശനം.കോവിൽമല മേഖലയുടെ അടിസ്ഥാന വികസനം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ആദിവാസി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി കോളനിയിൽ ഒരു കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയിരുന്നു. ഇതോടൊപ്പം ആദിവാസി മേഖലയായ വലിയമാവ് കോളനി വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി റോഷി അഗസ്റ്റിൻ പറഞ്ഞു. സൗഹൃദ സംഭാഷണത്തിനുശേഷം കോളനിനിവാസികളെ കണ്ട ശേഷമാണ് റോഷി മടങ്ങിയത്.