francis
മണിയാറൻകുടിയിൽ ടാർ മിക്സിംഗ് പ്ളാന്റിനെതിരെ നടക്കുന്ന കുടിൽ കെട്ടി സമരത്തിന് പിൻതുണ നൽകി ഫ്രാൻസിസ് ജോർജ് പ്രസംഗിക്കുന്നു

ചെറുതോണി: മണിയാറൻകുടിയിൽ അനധികൃത നിർമ്മാണം നടന്നു വരുന്ന ടാർ മിക്‌സിംങ്ങ് പ്ലാന്റിനെതിരെ ജനകീയ സമിതി നടത്തുന്ന കുടിൽ കെട്ടി സമരസ്ഥലം മുൻ എം. പി ഫ്രാൻസിസ് ജോർജ്ജ് സന്ദർശിച്ചു. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ഈ പ്ലാന്റിന് ഒരു അനുമതിയും നൽകരുതെന്നും ജില്ലാ കളക്ടർ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നനെന്നും മുൻ ജനപ്രതിനിധിയെന്ന നിലയിൽ ഇനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.