തൊടുപുഴ: തൊടുപുഴ താലൂക്ക് എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ബിജോയി മാത്യു നിർവ്വഹിച്ചു. സംഘത്തിലെ പുതിയ ലോക്കർ റൂമിന്റെ ഉദ്ഘാടനം അസി. രജിസ്ട്രാർ എം.ജെ. സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. സഹകാരികളുടെ മക്കളിൽ പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് ആദരിച്ചു. സംഘം വൈസ് പ്രസിഡന്റ് സോഫിയാമ്മ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ ഡി.ഇ.ഒ. രാജേന്ദ്രൻ എസ്., എ.ഇ.ഒ. ഷീബ മുഹമ്മദ്, സംഘം ഹോണററി സെക്രട്ടറി ഷിന്റോ ജോർജ്ജ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ബിജു ജോസഫ്, ജോയ്‌സ് മാത്യു, ബിബിറ്റ് ലൂക്കാച്ചൻ, ആൻസി ജോസഫ്, ജോബിൻ ജോസ്, റോയി ടി ജോസ്, ആന്റണി പി.വി. ജോർജ്ജ്, എ.സി. കുര്യൻ, വി.എം. മാത്യു, കെ.എംദേവസ്യ എന്നിവർ പ്രസംഗിച്ചു.