മുട്ടം: മാലിന്യ വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം നേടുന്ന പ്രവർത്തികൾക്ക് മുട്ടം പഞ്ചായത്തിൽ തുടക്കം കുറിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ, അംഗൻവാടികൾ, സ്കൂൾ - കോളേജ് എന്നിവിടങ്ങളിലും ബോട്ടിൽ ബൂത്തുകൾ, കമ്പോസ്റ്റ് ബിറ്റ്, സൂചനാ ബോർഡുകൾ എന്നിവ പദ്ധതിയോടനുബന്ധിച്ച് സ്ഥാപിക്കും. കഴിഞ്ഞ ദിവസങ്ങളിൽ 14 ഇടങ്ങളിൽ ബോട്ടിൽ ബൂത്ത്, 30 കമ്പോസ്റ്റ് ബിറ്റ്, 9 സൂചനാ ബോർഡുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. മറ്റ് സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിലായി സ്ഥാപിക്കും എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.