ഇടുക്കി: ജില്ലാ ഇലക്ഷൻ വിഭാഗം നടത്തുന്ന വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി പ്രസ് ക്ലബ് ടീമും റവന്യൂ ഇലവൻ ടീമും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ന് രാവിലെ ഒമ്പതിന് തെക്കുംഭാഗം സ്റ്റേഡിയത്തിൽ നടക്കും. ഇടുക്കി അസി. കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും.